മനാമ: ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്ത് ആന്റി നാർകോട്ടിക് വിഭാഗം. കളിമണ്ണുനിറച്ച നിലയിൽ ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 439 ലഹരിഗുളികകൾ കണ്ടെത്തിയത്.
വിദേശ വെബ്സൈറ്റിൽ നിന്ന് ഏഷ്യൻ വംശജനായ യുവാവ് ഓർഡർ ചെയ്തതായിരുന്നു ഇത്. വിലാസം മാറി ബഹ്റൈൻ ദമ്പതികൾക്ക് ലഭിച്ച വസ്തു അഴിച്ചുനോക്കിയപ്പോഴാണ് നൈലോൺ കവറുകളിലാക്കി കളിമണ്ണ് നിറച്ച ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടത്. പാഴ്സൽ മറ്റാരുടെയോ വിലാസത്തിൽ മാറി അയച്ചതാണെന്നും, യഥാർഥ പ്രതിയെ പിടികൂടിയെന്നും അദ്ദേഹം ഓർഡർ നൽകിയ വിവരങ്ങൾ ലഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.