മനാമ: ദിശ മലയാളം പാഠശാലയുടെ ഉദ്ഘാടനം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി നിർവഹിച്ചു. ലോകത്തെമ്പാടും മാതൃഭാഷയിലേക്കും അതു വഴി സ്വത്വത്തിലേക്കുമുള്ള തിരിച്ചുപോക്ക് പ്രകടമാണെന്നും അത്തരത്തിലുള്ള നീക്കങ്ങൾക്ക് പ്രചോദനമാണ് മലയാളം മിഷനും മലയാളം പാഠശാലകളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഫ്രൻഡ്സ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം. സുബൈർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ബഹ്റൈൻ കോഓഡിനേറ്റർ നന്ദകുമാർ, ഫ്രൻഡ്സ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ സംസാരിച്ചു. ശസ യാമിൻ, സഫിയ ഷിയാസ്, ഫാഹിമ ഷാനവാസ്, മർവ ഷംസുദ്ധീൻ, റാബിയ ബദറുദ്ദീൻ, നാഫിയ ബദറുദ്ദീൻ, കെവിൻ ജിനോ, അവ്വാബ് സുബൈർ, ലിബ സ്വലാഹ്, ഫാത്തിമ ജുമാന, സൈനുൽ ആബിദീൻ, മുഹമ്മദ് ജുനൈദ്, തൻവീർ ഷിറാസ്, കാർത്തിക് യദുകൃഷ്ണ, മുഹമ്മദ് ഷഹൽ, മുഹമ്മദ് റയാൻ, ഹിബ, സന, ഹന പ്രിയ ചിത്ത എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ദിശാ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതവും ദിശ മലയാളം പാഠശാല കോഓഡിനേറ്റർ യൂനുസ് രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.