മനാമ: സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബൈ, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കരിയ ആഗസ്റ്റ് ഒന്നിന് ഉമ്മുൽ ഹസനിലെ ലോറൽ അക്കാദമിയിൽ നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ്’ എന്ന സിനിമ ആസ്വാദന സദസ്സിന് നേതൃത്വം നൽകും. ബഹ്റൈനിലെ കലാകാരൻമാർക്കും സിനിമ പ്രവർത്തകർക്കും സിനിമപഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാം.
മൊമന്റം മീഡിയയാണ് സംഘാടകർ. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ വിളിച്ചോ വാട്സ് ആപ് മെസേജ് അയച്ചോ രജിസ്റ്റർ ചെയ്യാം. +973 33526110.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.