? വാർഷിക ലീവ് എടുക്കാനുള്ള കമ്പനി നിർദേശം അനുസരിക്കാത്തവർക്കെതിരെ നടപടി എടുക്കാമോ?
? നിയമ പരമായി നടപടി സാധ്യത ഉണ്ടൊ?
? ഇത്തരം കേസുകളിൽ എൻകാഷ്മെന്റ് കൊടുക്കാൻ എംപ്ലോയർ ബാധ്യസ്ഥനാണോ?
? നോട്ടീസ് പിരിയഡ് ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ എനിക്ക് നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയും. എന്തൊക്കെ ആനുകൂല്യങ്ങൾ എനിക്ക് ലഭിക്കും..?
• വാർഷിക അവധി എടുക്കാനുള്ള കമ്പനിയുടെ നിർദേശം അനുവദിക്കാതിരുന്നാൽ, തൊഴിലാളിക്കുള്ള അവധി നഷ്ടമാകും. അതുപോലെ അവധിക്കുള്ള ശമ്പളവും ലഭിക്കുകയില്ല. ഇതിനുള്ള വ്യവസ്ഥ തൊഴിൽ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിന് തൊഴിലാളി നിർദേശം പാലിച്ചില്ല എന്നതിന് തെളിവ് ഉണ്ടായിരിക്കണം.
ചില കമ്പനിയുടെ ഇന്റേണൽ റെപ്യൂട്ടേഷനിൽ, അതായത് വർഷം വാർഷിക അവധി എടുക്കണമെന്നും, ഇല്ലെങ്കിൽ അവധി നഷ്ടമാകുമെന്നും അതിനുള്ള ശമ്പളം ലഭിക്കുകയില്ലായെന്നും വ്യവസ്ഥകൾ കാണാം. അത് പാലിക്കേണ്ടത് തൊഴിലാളിയുടെ കടമയാണ്.
സാധാരണ വാർഷിക അവധി എടുത്തില്ലെങ്കിൽ, അല്ലെങ്കിൽ കുറച്ചു ദിവസമേ എടുത്തുവുള്ളൂവെങ്കിൽ രണ്ട് വർഷം തികയുമ്പോൾ ബാക്കിയുള്ള അവധിക്ക് കിട്ടേണ്ട ശമ്പളം ഉടമ തൊഴിലാളിക്ക് നൽകണം.
അതുപോലെ അർഹമായ അവധി എല്ലാം എടുക്കുന്നതിനുമുമ്പേ ജോലി നിർത്തുകയാണെങ്കിൽ, ബാക്കിയുള്ള അവധിയുടെ ശമ്പളം നൽകണം.
നോട്ടീസ് പിരിയഡ് ഇല്ലാത്ത ജോലിയിൽ നിന്നും പിരിച്ചുവിട്ടാൽ നിയമപരമായി തൊഴിൽ കോടതിയിൽ പരാതി നൽകാം. അത് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.തൊഴിലുടമക്ക് നഷ്ടപരിഹാരമോ, നോട്ടീസോ നൽകാതെ ചില പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടാൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യവസ്ഥയിലുണ്ട്. ചില നടപടിക്രമങ്ങൾ പാലിച്ചുവേണം ഈ പിരിച്ചുവിടൽ എന്നുമാത്രം. ഉദാഹരണത്തിന് തൊഴിൽ കരാർ പ്രകാരമുള്ള ജോലി ചെയ്യാതിരുന്നാൽ, തൊഴിലുടമക്ക് നോട്ടീസോ നഷ്ടപരിഹാരമോ നൽകാതെ പിരിച്ചുവിടാം. ഈ കാര്യത്തിൽ തൊഴിലാളിക്ക് തൊഴിൽ കോടതിയിൽ പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.