ഡിജിറ്റൽ പരിവർത്തനം; സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ബഹ്‌റൈൻ

മനാമ: പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ബഹ്‌റൈൻ സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി 18 സർക്കാർ സ്ഥാപനങ്ങളിലായി 88 സേവനങ്ങൾ പരിഷ്കരിച്ചു. 2026 ജനുവരി 15 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് ഈ ഡിജിറ്റൽ പരിവർത്തനങ്ങൾ നടപ്പിലാക്കിയത്. നിതി, ഇസ്‌ലാമിക കാര്യ മന്ത്രാലയം ചെക്ക് കളക്ഷൻ നടപടികൾ വേഗത്തിലാക്കി. സ്വകാര്യ സ്കൂൾ ബിരുദധാരികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നടപടികൾ ലളിതമാക്കുകയും, ക്യു.ആർ കോഡ് വെരിഫിക്കേഷൻ സൗകര്യം ഏർപ്പെടുത്തി പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ മെറൈൻ സർവേ അപേക്ഷകൾ വേഗത്തിലാക്കുന്നതിനും ഓട്ടോമേറ്റഡ് ട്രാക്കിംഗ് സംവിധാനത്തിനും തുടക്കമിട്ടു. കൂടാതെ, ബഹ്‌റൈൻ സർവകലാശാല പ്രവേശന പരീക്ഷാ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കായി അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു.

ഈ സേവന നവീകരണങ്ങളിലൂടെ മികച്ച ഫലങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. സേവന സമയം കുറഞ്ഞത് 25 ശതമാനമെങ്കിലും കുറയ്ക്കാൻ സാധിച്ചു. അപേക്ഷാ നടപടികൾ നാല് ഘട്ടങ്ങളിൽ കവിയാത്ത രീതിയിൽ പരിമിതപ്പെടുത്തി. കൂടാതെ, ആവശ്യമായ രേഖകളുടെയും വെബ് പേജുകളുടെയും എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തു. ഓൺലൈൻ അപേക്ഷാ ഫോമുകൾ ലളിതമാക്കുകയും എല്ലാ സർക്കാർ പ്ലാറ്റ്‌ഫോമുകളിലും സേവന വിവരങ്ങൾ ഏകീകരിക്കുകയും ചെയ്തത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായിട്ടുണ്ട്. സർക്കാരിന്റെ ഡിജിറ്റൽ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരം മാറ്റങ്ങൾ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Digital transformation; Bahrain makes government services more efficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.