കെ.എം.സി.സി. അനുശോചന യോഗം
Posted On
date_range Updated On
date_range കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം; പ്രാർഥന സദസ്സും അനുശോചന യോഗവും
മനാമ: അന്തരിച്ച മുസ് ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ സ്വയംഭരണമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ പ്രാർഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു. അസ് ലം ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി.
അസ് ലം വടകര അധ്യക്ഷത വഹിച്ചു. അസൈനാർ കളത്തിങ്ങൽ, വി.എച്ച്. അബ്ദുല്ല, ഇഖ്ബാൽ താനൂർ, ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടുമൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഗഫൂർ കൈപ്പമംഗലം സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.