തൊഴിലാളി അപകടത്തിൽ മരിച്ച സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ നടപടി

മനാമ: ​ജോലി സ്​ഥലത്ത്​ ഇന്ത്യക്കാരനായ തൊഴിലാളി മരിച്ച കേസിൽ നിർമാണ കമ്പനിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന്​ റിപ്പോർട്ട്​. 
കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ 43 വയസുള്ള ജയന്ദർ കയദാസി എന്നയാൾ ഫോർക്​ ലിഫ്​റ്റ്​ ട്രക്ക്​ കയറി മരിച്ചത്​. 
അപകടമുണ്ടാക്കിയ ഫോർക്​ ലിഫ്​റ്റ്​ ട്രക്ക്​ അമിതമായി ലോഡ്​ കയറ്റിയ അവസ്​ഥയിലായിരുന്നു. മാത്രമല്ല, ഇത്​ ഒാടിച്ചിരുന്ന ആൾക്ക്​ ലൈസൻസുമുണ്ടായിരുന്നില്ലെന്ന്​ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷിതത്വ വിഭാഗം മേധാവി മുസ്​തഫ അൽ ശൈഖ്​ പ്ര​ാദേശിക പത്രത്തോട്​ പറഞ്ഞു. 
ഹഫീറയിൽ കമ്പനി കോമ്പൗണ്ടിനകത്താണ്​ അപകടമുണ്ടായത്​. ഇവിടം ലേബർ ഇൻസ്​പെക്​ടർമാർ പരിശോധിച്ചിട്ടുണ്ട്​. തുടർന്ന്​ റിപ്പോർട്ട്​ തയാറാക്കുകയും തൊഴിലുടമയെയും ഡ്രൈവറെയും പബ്ലിക്​ പ്രൊസിക്യൂഷൻ മുമ്പാകെ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്​തിട്ടുണ്ട്​. മതിയായ കഴിവുകളില്ലാത്തയാളെ ​നിയമിച്ചതിനാണ്​ തൊഴിലുടമക്കെതിരെ നടപടിയെടുത്തത്​. ഇതേ കമ്പനിയിൽ ജോലി ചെയ്​തിരുന്ന ബംഗാൾ സ്വദേശിയുടെ ആത്​മഹത്യയിൽ പൊലീസ്​ അന്വേഷണവും തുടങ്ങിയിട്ടുണ്ട്​. 
 
Tags:    
News Summary - death bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.