??.??. ?????

ബഹ്​റൈനിൽ നിര്യാതനായി

മനാമ: മോഡലും  ചലച്ചിത്ര നടിയുമായ  വിഷ്ണുപ്രിയയുടെ പിതാവ് ആലപ്പുഴ മാവേലിക്കര  കല്ലുമല ചാക്കയിൽ വീട്ടിൽ ആർ.സി. പിള്ള (രാമചന്ദ്രൻ പിള്ള^63) ബഹ്റൈനില്‍ നിര്യാതനായി. 35 വർഷത്തിലധികമായി ബഹ്​റൈൻ പ്രവാസിയാണ്​. അൽ ഹർബി ഇലക്ട്രിക്കൽസ്  എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.  ഇന്നലെ പുലർച്ചെ  സൽമാബാദിലെ വസതിയിൽ ​െവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ്​ മരണം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ: ശ്യാമള. മറ്റു മക്കൾ: ഗിരീഷ്​ കുമാർ (പൈലറ്റ്, ഇത്തിഹാദ്​ എയർലൈൻസ്​), ദീപു രാമചന്ദ്രൻ (ചലച്ചിത്രമേഖല). മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.
Tags:    
News Summary - death in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.