മനാമ: പ്രമുഖനായ വ്യക്തി വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ സ്വദേശി കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ു. ചെക്ക് നല്‍കി 50,000 ദിനാറാണ് പ്രമുഖൻ ഇദ്ദേഹത്തില്‍ നിന്ന് കൈപ്പറ്റിയത്. കടമായി വാങ്ങിയ സംഖ്യക്ക് പകരമായി നല്‍ക ിയ ചെക്ക് മാറാനായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ട് േക്ലാസ് ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ ഇതുമായി പ്രമുഖനെ സമീപിച്ചപ്പോള്‍ അദ്ദേഹം താൻ നൽകിയ ചെക്കല്ല എന്ന് വാദിക്കുകയും ഇതിെൻറ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്യുകയും ഒന്നാം ലോവര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
മാര്‍ച്ച് 13ന് വിധി പറയുന്നതിന് കേസ് മാറ്റി വെച്ചിരിക്കുകയാണ്. തനിക്ക് പ്രമുഖനെ അടുത്ത ബന്ധമാണുള്ളതെന്നും യാതൊരു തര്‍ക്കവും ഉടലെടുത്തിട്ടില്ലെന്നും വാദി അറിയിച്ചു. താന്‍ ചെക്കൊന്നും നല്‍കിയിട്ടില്ലെന്നാണ് പ്രമുഖവ്യക്തി വാദിച്ചത്. ചെക്കിലെ ഒപ്പ് വിഗദ്ധര്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിേൻറത് തന്നെയാണെന്ന് ബോധ്യമാവുകയും ചെയ്തിരുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.