യുനൈറ്റഡ് മെഡിക്കോ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾ
മനാമ: ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച യുനൈറ്റഡ് മെഡിക്കോ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. എട്ട് ഹോസ്പിറ്റൽ ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ സൽമാനിയ ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബിനെ 29 റൺസിനു പരാജയപ്പെടുത്തി ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് രണ്ടാമതും കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുത്തു. തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൽമാനിയ ക്രിക്കറ്റ് ക്ലബ് 19.3 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി.
ഹമദ് ഹോസ്പിറ്റൽ ക്യാപ്റ്റൻ ഷിഫിൻ സലിം 57 റൺസെടുത്ത് ഫൈനലിൽ താരമായി. സൽമാനിയ ക്രിക്കറ്റ് ക്ലബിനു വേണ്ടി ലിനു എബ്രഹാം 51 റൺസും നാല് വിക്കറ്റും വീഴ്ത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് താരങ്ങളായ ജെറിൻ ജെയിംസ് ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനത്തോടെ ടൂർണമെന്റ് താരമായും ഡിജിൽ മികച്ച ബാറ്ററായും അമേഷ് മികച്ച ബൗളറായും മനു മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ റോയൽ ഈഗിൾസ് ക്രിക്കറ്റ് ക്ലബ് മൂന്നാംസ്ഥാനം നേടി. റോയൽ സ്റ്റെയ്ക്കേഴ്സിനാണ് നാലാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.