മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളുമാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 116 ആയി. പുതുതായി 602 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 351 പേർ പ്രവാസികളാണ്. 234 പേർക്ക് സമ്പർക്കത്തിലൂടെയും 17 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 654 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 29,753 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.