ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ മലയാളി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ മലയാളി മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത്​ സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ്​ മരിച്ചത്​. ബി.ഡി.എഫ്​ ആ​ശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്​റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡൻറാണ്​.

ഇദ്ദേഹമുൾപ്പെ​ടെ മൂന്നുപേരാണ്​ ഞായറാഴ്​ച കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രണ്ടുപേർ സ്വദേശികളാണ്. പുതുതായി 585 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരിൽ 104 പേർ പ്രവാസികളാണ്​. 471 പേർക്ക്​ സമ്പർക്കത്തിലൂടെയും 10 പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. 777 പേർ രോഗമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.