മനാമ: ആകസ്മികമായി ബഹ്റൈൻ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന ഉത്തരാഖണ്ഡ് സ്വദേശി വയോധികന ും ഭാര്യയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ഹരിദ്വാർ സ്വദേശിയായ സലീം സാരായിയും ഭാര്യയുമാണ് തിരിച്ചുപോ യത്. ഇവർ ഉംറക്കായി സൗദിയിലേക്ക് പോകവെ, ഡിസംബർ 15ന് ‘ഗൾഫ് എയറി’െൻറ ട്രാൻസിറ്റ് വിമാനത്തിൽ ബഹ്റൈനിൽ ഇറങ്ങിയപ്പോൾ സലീമിന് നെഞ്ചുവേദന വന്നതിനെ തുടർന്ന് ഇവിടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ‘ഗൾഫ് എയർ’ അധികൃതർ തന്നെ മുൻകയ്യെടുത്താണ് ബി.ഡി.എഫ് ആശുപത്രിയിലാക്കിയ്. പരിശോധന നടത്തിയപ്പോൾ ഉടൻ അഡ്മിറ്റായി ചികിത്സ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
അതിനാൽ ഇവിടെ നിന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ഇൗ ചെലവും ‘ഗൾഫ് എയറാ’ണ് വഹിച്ചത്. ആശുപത്രിയിലെ വിശ്രമത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇവരെ ഡിസ്ചാർജ് ചെയ്തു. ജനുവരി ഒന്നിന് ശേഷം മാത്രമേ യാത്ര പാടുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ, ഇവരെ നേരെ മനാമയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. മറ്റ് ചെലവുകൾ തങ്ങൾ വഹിച്ചതിനാൽ, താമസക്കാര്യങ്ങൾ എംബസി നോക്കെട്ട എന്ന നിലപാട് വിമാനകമ്പനി സ്വീകരിച്ചു.
ഇതനുസരിച്ച് െഎ.സി.ആർ.എഫിെൻറ നേതൃത്വത്തിൽ ഇവരെ സന്ദർശിക്കുകയും എംബസി അധികൃതരെ വിവരം ബോധിപ്പിക്കുകയും ചെയ്തു. തുടർന്ന് താമസ, ഭക്ഷണ ചെലവുകൾ എംബസി വഹിക്കുകയായിരുന്നു. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ തുടങ്ങിയവരാണ് വയോധികരുടെ പ്രശ്നങ്ങളിൽ ഇടപെട്ടത്. മടങ്ങിപ്പോകുേമ്പാൾ ഇവർക്ക് നാട്ടിലെ ഉറ്റവർക്ക് നൽകാനുള്ള സാധനങ്ങൾ അടങ്ങിയ കിറ്റ് ‘പ്രതിഭ’ഹെൽപ്ലൈൻ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.