മ​നാ​മ: രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സൈ​ക്ലി​ങ് ട്രാ​ക്ക് തു​റ​ന്നു. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് 50 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള സൈ​ക്ലി​ങ് ട്രാ​ക്ക്. രാ​ജ്യ​ത്തി​ന്റെ കാ​യി​ക​മേ​ഖ​ല​യി​ൽ മ​റ്റൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി ട്രാ​ക്ക് മാ​റും. മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്റെ (എ​സ്‌.​സി.​വൈ.​എ​സ്) ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സൈ​ക്ലി​ങ് ട്രാ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു.

സൈ​ക്ലി​ങ്, ഫി​റ്റ്ന​സ്, ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്ക​ട​ക്കം സൗ​ക​ര്യ​മു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ട്രാ​ക്ക്, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ, അ​മേ​ച്വ​ർ സൈ​ക്ലി​സ്റ്റു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. എ​ല്ലാ​വി​ധ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്. എ​ല്ലാ താ​മ​സ​ക്കാ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ ഫി​റ്റ്‌​ന​സ് കേ​ന്ദ്രീ​കൃ​ത അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന​നു​സ​രി​ച്ചാ​ണ് രൂ​പ​ക​ൽ​പ​ന.

ആ​രോ​ഗ്യം, ശാ​രീ​രി​ക​ക്ഷ​മ​ത, വി​നോ​ദം എ​ന്നി​വ​യി​ലൂ​ടെ രാ​ജ്യ​പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നു​മു​ള്ള കാ​യി​ക ല​ക്ഷ്യ​ങ്ങ​ൾ​ക്ക് ട്രാ​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - countrys longest cycling track has opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.