വി.സി. നിയാസിന് ഉപഹാരം കൈമാറുന്നു

വി.സി. നിയാസിന് യാത്രയയപ്പ്

മനാമ: മൂന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി സ്വദേശമായ മാഹിയിലേക്ക് മടങ്ങിയ വി.സി. നിയാസിനും ഭാര്യ സോനാ നിയാസിനും ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ യാത്രയയപ്പ് നൽകി. വി.സി. താഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ

റഷീദ് മാഹി, ടി.സി.എ. ജാവേദ്, അഫ്സൽ, മുഹമ്മദ് റിജാസ് എന്നിവർ സംസാരിച്ചു. ഗോൾഡൻ ഹാൻഡ്‌സിന്റെ സ്നേഹോപഹാരം വി.സി. താഹിർ, റഷീദ് മാഹി, മുജീബ് മാഹി, ഫുആദ് കെ.പി. എന്നിവർ ചേർന്ന് നിയാസിന് കൈമാറി. എല്ലാവരും ഏകദേശം ഒരേ നാട്ടുകാരായത് കൊണ്ട് തന്നെ ഈ ഒരു പിരിഞ്ഞു പോക്ക് തന്നെ മാനസികമായി വലുതായൊന്നും ബാധിക്കുകയില്ലെന്നും സാങ്കേതിക സൗകര്യങ്ങൾ ഇത്രയധികം വികസിച്ച ഈ ഒരു കാലത്ത് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ നമുക്കിനിയും കഴിയുമെന്നും നിയാസ് തന്റെ മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി. നിസാർ മാഹി നന്ദി പറഞ്ഞു. 

Tags:    
News Summary - Farewell to V.C. Niyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.