ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും -കിരീടാവകാശി

മനാമ: ഇന്ത്യയുമായി നിരവധി മേഖലകളിൽ സഹകരണം തുടരുന്നത്​ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്ന്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി. ഇന്ത്യയുടെ വെസ്​റ്റേൺ ഫ്ലീറ്റ്​ കമാൻഡർ അഡ്​മിറൽ വിനീത്​ മക്കാർത്തിയെയും സംഘത്തെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം ശക്​തിപ്പെടുത്താനുള്ള സാധ്യതകളും ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചാവിഷയമായി. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബി.ഡി.എഫ്​ ചീഫ്​ ഓഫ്​ സ്റ്റാഫ്​ ലഫ്​. ജനറൽ ദിയാബ്​ ബിൻ സഖർ അന്നുഐമി എന്നിവരും സംബന്ധിച്ചു. 

Tags:    
News Summary - Cooperation with India will be strengthened in many fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.