Posted On
date_range Updated On
date_range വിജയൻ പോച്ചപ്പെന്റ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: അലി റാഷിദ് അൽഅമീൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിഡ്വേ സൂപ്പർമാർക്കറ്റ് ഗ്രൂപ് ഓപറേഷൻ മാനേജറായിരുന്ന കണ്ണൂർ കണ്ണപുരം സ്വദേശി വിജയൻ പോച്ചപ്പെന്റ (65) നിര്യാണത്തിൽ മാനേജ്മെന്റും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. 38 വർഷത്തെ സേവനത്തിനുശേഷം രണ്ടുവർഷം മുമ്പാണ് അദ്ദേഹം പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങിയത്. കണ്ണപുരം പൂമാലക്കാവിന് സമീപമുള്ള വസതിയിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഭാര്യ: ശോഭന. മകൻ: ഷിബിൻ. മരുമകൾ: ഡോ. അർപ്പിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.