ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷയിൽനിന്ന്
മനാമ: ബഹ്റൈനിൽ ക്രൈസ്തവസമൂഹം ദുഃഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച ചടങ്ങുകൾ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങുകൾ ഒാൺലൈനിൽ സംപ്രേഷണംചെയ്തു. സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിെൻറ കാര്‍മികത്വത്തില്‍ നടന്നു.
യാമ പ്രാർഥനകള്‍, പ്രദക്ഷിണം, സ്ലീബാ വന്ദനം, ഖബറടക്കം തുടങ്ങി ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തി. ഉയിര്‍പ്പ് പെരുന്നാളിെൻറ ശുശ്രൂഷ ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ സന്ധ്യനമസ്കാരം, ഉയിര്‍പ്പിെൻറ പ്രഖ്യാപനം, വിശുദ്ധ കുർബാന എന്നിവയോടു കൂടി നടക്കുമെന്നും കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.