Posted On
date_range Updated On
date_range കോഴിക്കോട് ജില്ല പ്രവാസി ഫോറം ചാർട്ടേഡ് വിമാനം സർവിസ് നടത്തി
മനാമ: കോവിഡ് 19 കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നാടണയാൻ കോഴിക്കോട് ജില്ല പ്രവാസി ഫോറം, ബഹ്റൈൻ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം സർവിസ് നടത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാരാണുണ്ടായിരുന്നത്. 52 സ്ത്രീകളും നാല് ഗർഭിണികളും ആറ് പ്രായമായവരും ഇവരിൽ ഉണ്ടായിരുന്നു. ബി.കെ.എസ്.എഫിെൻറ വളൻറിയർമാരും കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികളായ സുധീർ തിരുനിലത്ത്, ജ്യോതിഷ് പണിക്കർ, ജയേഷ്, ഫൈസൽ പറ്റാണ്ടി, അഷ്റഫ് തുടങ്ങിയവരും യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.