Posted On
date_range Updated On
date_range ചാരിറ്റി പ്രവര്‍ത്തനം: ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണ ശ്രദ്ധേയം
മനാമ: ചാരിറ്റി പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ശൈഖ ഥാജിബ ബിന്‍ത് സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കന്‍ ലേഡീസ് സൊസൈറ്റിയുടെ മാതൃദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാനുഷിക സഹായ മേഖലയില്‍ ബഹ്‌റൈന്‍ നിലപാട് ഏറെ വ്യത്യസ്തമാണ്. ലോകത്ത് നടക്കുന്ന എല്ലാ പ്രധാന സഹായ പ്രവര്‍ത്തനങ്ങളിലും ബഹ്‌റൈന്‍ പങ്കാളിയാണ്.
ബഹ്‌റൈനിലും പുറത്തും നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ നൽകുന്ന പിന്തുണയും പ്രോത്സാഹനവും ശ്രദ്ധ നേടിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.