'യോമൈ കെയർ' ഭക്ഷണവിതണരത്തിൽനിന്ന്

കായികക്ഷമതക്കൊപ്പം ജീവകാരുണ്യവും; ബഹ്‌റൈനിൽ 'യോമൈ കെയർ' പ്രവർത്തനങ്ങൾക്ക് തുടക്കമായി

മനാമ: യോമൈ മാർഷ്യൽ ആർട്സ് അക്കാദമിയുടെ സാമൂഹ്യസേവന വിഭാഗമായ 'യോമൈ കെയർ' പ്രവർത്തനമാരംഭിച്ചു. കായികക്ഷമതയും ആത്മരക്ഷാ മാർഗങ്ങളും പകർന്നു നൽകുന്നതിനൊപ്പം, സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പുതിയൊരു സാമൂഹിക വിങ്ങിന് തുടക്കം കുറിച്ചത്.

പ്രവർത്തനത്തിന്റെ ഭാഗമായി മുഹറഖ് പരിസരപ്രദേശങ്ങളിൽ നിർധനരായ തൊഴിലാളികൾക്കും പ്രവാസികൾക്കുമായി 'യോമൈ കെയർ' സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അക്കാദമി ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ നഹാസിന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. യോമൈ അക്കാദമി പ്രസിഡന്റ് അസീസ് അബ്ബാസ് ഭക്ഷണ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിതരണ പരിപാടിയിൽ അക്കാദമി മാസ്റ്റർമാരായ റഷാദ്, സൈഫ്, റാഷി, ഖലീൽ, റംഷീദ് വയനാട്, മാസ്റ്റർ മിഖ്ദാദ് എന്നിവരും അക്കാദമിയിലെ വിദ്യാർത്ഥികളും പങ്കെടുത്തു.

Tags:    
News Summary - Charity along with fitness; 'Yomai Care' activities launched in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.