മനാമ: സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ ശ്രദ്ധേയ നേട്ടവുമായി ഏഷ്യൻ സ്കൂൾ. പരിചയസമ്പന്നരായ അധ്യാപകരുടെ മാർഗ നിർദേശവും സമർപ്പണവുമാണ് വിദ്യാർഥികളുടെ വിജയത്തിന് മാറ്റേകിയത്. ഇത്തരം പ്രശംസനീയമായ ഫലങ്ങൾ നേടിയെടുക്കുന്നതിൽ വിദ്യാർഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരുടെ ഐക്യത്തോടെയുള്ള ശ്രമങ്ങളെ ചെയർപേഴ്സൻ എലിസബത്ത് ജോസഫ് അഭിനന്ദിച്ചു. പ്രിൻസിപ്പൽ മോളി മാമ്മൻ ഈ അഭിനന്ദനം അറിയിച്ചു. ലാവണ്യ മനോജാണ് 97.6 ശതമാനം നേടി സ്കൂൾ ടോപ്പറായത്.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഒന്നാം സ്ഥാനവും എല്ലാ വിഷയങ്ങളിലും എ1 പൊസിഷനൽ ഗ്രേഡും ലാവണ്യ നേടി. നസ്മിൻ രാജക് ഷരീഫാണ് 97 ശതമാനവുമായി രണ്ടാം സ്ഥാനത്ത്. കോമേഴ്സ് സ്ട്രീമിൽ ഒന്നാം സ്ഥാനത്തും അവരാണ്. എല്ലാ വിഷയങ്ങളിലും എ1 പൊസിഷനൽ ഗ്രേഡ് നസ്മിൻ കരസ്ഥമാക്കി. 95.8 ശതമാനം മാർക്കുമായി രക്ഷ രാജേഷ് മെൻഡനാണ് മൂന്നാം സ്ഥാനത്ത്. സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനത്തും രക്ഷയെത്തി. എല്ലാ വിഷയങ്ങളിലും എ1 പൊസിഷനൽ ഗ്രേഡ് രക്ഷ നിലനിർത്തി.
1-ലാവണ്യ മനോജ് (ഒന്നാം സ്ഥാനം), 2-നസ്മിൻ രാജക് ഷരീഫ് (രണ്ടാം സ്ഥാനം), 3-രക്ഷ രാജേഷ് മെൻഡൻ
(മൂന്നാം സ്ഥാനം)
ഉന്നത വിജയം കരസ്ഥമാക്കി ന്യൂമില്ലേനിയം സ്കൂൾ; 100 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി ന്യൂമില്ലേനിയം സ്കൂൾ വിദ്യാർഥികൾ. 148 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. അതിൽ 51 പേർക്ക് മൊത്തത്തിൽ 90 ശതമാനത്തിനും അതിനു മുകളിലും മാർക്ക് ലഭിച്ചു. 119 വിദ്യാർഥികൾ 80.4 ശതമാനം മാർക്ക് നേടി ഡിസ്റ്റിങ്ഷനോടെ വിജയിച്ചു.
അക്കൗണ്ടൻസി, അപ്ലൈഡ് മാത്തമാറ്റിക്സ്, കെമിസ്ട്രി, എൻജിനീയറിങ് ഗ്രാഫിക്സ്, ഇംഗ്ലീഷ്, മാർക്കറ്റിങ്, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ, സൈക്കോളജി എന്നീ വിഷയങ്ങളിൽ 100/100 ആണ്.
59 വിദ്യാർഥകൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടി.
സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ 111 വിദ്യാർഥികളിൽ 38 പേർക്ക് 90 ശതമാനത്തിന് മുകളിലും 44 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടി മികച്ച വിജയവും കരസ്ഥമാക്കി.
കോമേഴ്സ് സ്ട്രീമിൽ പരീക്ഷയെഴുതിയ 35 വിദ്യാർഥികളിൽ 16 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു, 14 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടി.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികളും ഡിസ്റ്റിങ്ഷൻ നേടി, ലക്ഷ്മി ബാലക്ക് 94.2 ശതമാനം മാർക്കും എല്ലാ വിഷയങ്ങളിലും എ ഗ്രേഡും ലഭിച്ചു.
1-ധ്രുവി ജതിൻ കാരിയ (ഒന്നാം സ്ഥാനം), 2-ഗായത്രി സീതാലക്ഷ്മി ശർമ, (രണ്ടാം സ്ഥാനം), 3-ശിവാനി
സത്യ സായി ശ്രീ നാഗ വെമ്പറള (മൂന്നാം സ്ഥാനം)
ഇബ്നു ഹൈതം സ്കൂളിന്
99.18 ശതമാനം വിജയം
പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂളിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. 99.18 ശതമാനം വിജയം നേടിയാണ് വിദ്യാർഥികൾ അഭിമാനമായി മാറിയത്. 112 പേരായിരുന്നു പരീക്ഷ എഴുതിയിരുന്നത്.
സയൻസ് വിഭാഗത്തിൽ ഫാത്തിമ ഹാന 97.20 ശതമാനം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ലിയ റുക്കിയ മുഹമ്മദ് 96.60 ശതമാനവും ലിയ അഷ്റഫ് 91.80 ശതമാനവും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തിൽ ആദ്യാ ഷീജു 96.20 ശതമാനം നേടി ഒന്നാം സ്ഥാനവും ഹാഷിം ഖാൻ ഹാജ ഹൈദർ അലി 89.20 ശതമാനം നേടി രണ്ടാം സ്ഥാനവും ഹസ്സൻ അലി സയ്യിദ് 88.80 ശതമാനം നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഷാകിൽ അഹമ്മദ് ആസ്മിയും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യബും വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുകയും വിദ്യാർഥികൾക്ക് മികച്ച കരിയർ ആശംസിക്കുകയും ചെയ്തു.
കൂടാതെ വിജയത്തിനാവശ്യമായ എല്ലാ സഹായങ്ങളും സഹകരണങ്ങളും നൽകിയ സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പൽ നന്ദി പറഞ്ഞു.
1-ഫാത്തിമ ഹാന (ഒന്നാം സ്ഥാനം), 2-ലിയ റുക്കിയ മുഹമ്മദ് (രണ്ടാം സ്ഥാനം), 3-ലിയ അഷ്റഫ് (മൂന്നാം സ്ഥാനം)
സ്കൂൾ ടോപ്പേഴ്സ് (സയൻസ്)
1-ആദ്യാ ഷീജു (ഒന്നാം സ്ഥാനം),2-ഹാഷിം ഖാൻ ഹാജ ഹൈദർ അലി (രണ്ടാം സ്ഥാനം),
3-ഹസ്സൻ അലി സയ്യിദ് (മൂന്നാം സ്ഥാനം)
സ്കൂൾ ടോപ്പേഴ്സ് (കോമേഴ്സ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.