ബ്രേ​വ്​ സി.​എ​ഫ്​ 57 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്രാ​ഡ്​ ക​റ്റോ​ണ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു

ബ്രേവ്​ സി.എഫ്: ബ്രാഡ്​ കറ്റോണ ജേതാവ്

മ​നാ​മ: ബ്രേ​വ്​ കോം​ബാ​റ്റ്​ ഫെ​ഡ​റേ​ഷ​ൻ ബാ​ന്‍റം​​വെ​യ്​​റ്റ്​ മ​ത്സ​ര​ത്തി​​ന്റെ ഫൈ​ന​ലി​ൽ ബ​ഹ്​​റൈ​​ന്റെ മി​ക്സ​ഡ്​ മാ​ർ​ഷ്യ​ൽ ആ​ർ​ട്​​സ്​ (എം.​എം.​എ) സൂ​പ്പ​ർ​താ​രം ഹം​സ കൂ​ഹേ​ജി​ക്ക്​ പ​രാ​ജ​യം. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യു​ടെ ബ്രാ​ഡ്​ ക​റ്റോ​ണ​യാ​ണ്​ ബ​ഹ്​​റൈ​ൻ താ​ര​ത്തെ തോ​ൽ​പി​ച്ച്​ കി​രീ​ടം ചൂ​ടി​യ​ത്.

അ​ഞ്ച്​ റൗ​ണ്ട്​ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ്​ 'പ്രൈ​ഡ്​ ഓ​ഫ്​ ബ​ഹ്​​റൈ​ൻ' എ​ന്ന്​ വി​ളി​ക്ക​പ്പെ​ടു​ന്ന ഹം​സ കൂ​ഹേ​ജി തോ​ൽ​വി സ​മ്മ​തി​ച്ച​ത്.

ഈ​സ ടൗ​ണി​ലെ ഖ​ലീ​ഫ സ്പോ​ർ​ട്​​സ്​ സി​റ്റി അ​റീ​ന​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യോ​ടെ പോ​രാ​ടി​യ കൂ​ഹേ​ജി നേ​രി​യ വ്യ​ത്യാ​സ​ത്തി​നാ​ണ്​ പു​റ​ത്താ​യ​ത്. ബ്രേ​വ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോം​ബാ​റ്റ്​ വീ​ക്കി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ബ്രേ​വ്​ സി.​എ​ഫ്​ 57 മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. 

Tags:    
News Summary - Brave CF: Brad Catona winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.