മനാമ: േബ്ലാക്ക് ചെയിൻ ഇടപാടുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ബ്രേവ് കോംബാറ്റ് ഫെഡറേഷനും (ബ്രേവ് സി.എഫ്) ആസ്ട്ര പ്രോേട്ടാകോളും തമ്മിൽ സഹകരണത്തിന് കരാർ ഒപ്പുവെച്ചു. കോവിഡ് കാലത്ത് ഡിജിറ്റൽ പണമിടപാട് കൂടുതൽ പ്രചാരം നേടുന്ന സാഹചര്യത്തിലാണ് ഇൗ സഹകരണത്തിന് തയാറെടുക്കുന്നതെന്ന് ബ്രേവ് സി.എഫ് പ്രസിഡൻറ് മുഹമ്മദ് ഷഹീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലോകമെങ്ങുമുള്ള ഫൈറ്റർമാർക്ക് അവസരമൊരുക്കാനായി മിക്സഡ് മാർഷൽ ആർട്സ് (എം.എം.എ) ഇൻഡസ്ട്രിയെ വിനോദ വ്യവസായം എന്ന നിലയിൽനിന്ന് സ്പോർട്സ് വ്യവസായം എന്ന തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ആസ്ഥാനമായി ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ആരംഭിച്ച ബ്രേവ് സി.എഫ് ലോകത്തിലെ പ്രമുഖ എം.എം.എ സംഘാടകരാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ സ്പോർട്സ് മീഡിയ സ്ഥാപനം എന്ന സ്ഥാനം ബ്രേവ് സി.എഫ് സ്വന്തമാക്കി. യൂറോപ്പിലും ഏഷ്യയിലും പ്രമുഖ സ്ഥാനവും അലങ്കരിക്കുന്നു. ലോകമെങ്ങും ബ്രേവ് സി.എഫ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലെ തട്ടിപ്പുകളിൽനിന്ന് നിയമപരമായ സംരക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ആസ്ട്ര പ്രോേട്ടാകോൾ. പബ്ലിക്ക് േബ്ലാക്ക് ചെയിനിൽ നടക്കുന്ന ഇടപാടുകൾ കൃത്യവും സുരക്ഷിതവുമാണെന്ന് സ്ഥാപനം ഉറപ്പുവരുത്തും.
കെ.എച്ച്.കെ ഹോൾഡിങ് സ്പെഷൽ അഡ്വൈസർ ജയ്ദീപ് ഖരൂബ്, പ്രൂഫ് ഒാഫ് ട്രസ്റ്റ് സഹസ്ഥാപകൻ ആർതർ അലി, ചീഫ് ഇന്നൊവേഷൻ ഒാഫിസർ ഷാക്കിബ് വസീം, എക്സിക്യൂട്ടിവ് ചെയർമാൻ ഡാമിയൻ ഒബ്രിയൻ, ഡയറക്ടർ ജെസ് നോഹ അലി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.