ബഹ്‌റൈനിൽ നിന്നുള്ള ബോട്ടുകൾ തടഞ്ഞുവെച്ച സംഭവം നിയമപരമായി നേരിടാന്‍ തീരുമാനം

മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ബോട്ടുകൾ അതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ ഖത്തര്‍ അധികൃതര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിന് പ്രത്യേക അഭിഭാഷക ഓഫിസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനില്‍ നിന്ന്​ പോയ     ചില ബോട്ടുകളും 16 മീന്‍പിടുത്തക്കാരെയുമാണ് ഖത്തര്‍ തടഞ്ഞുവെച്ചിട്ടുള്ളത്. ഖത്തറി​​െൻറ ഭാഗത്ത് നിന്ന് സമാനമായ നടപടികള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പിടിച്ചുവെക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അന്താരാഷ്​ട്ര നിയമങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച് കേസ് കൈകാര്യം ചെയ്യാനും ബന്ധിയാക്കപ്പെട്ടവരെ മോചിപ്പിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
Tags:    
News Summary - boat prohibitted area , bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.