Posted On
date_range Updated On
date_range ബി.എം.ബി.എഫ് ഇഫ്താർ കിറ്റ് വിതരണം
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബി.എം.ബി.എഫ് എല്ലാ റമദാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായുള്ള 2024ലെ നോമ്പുതുറ കിറ്റ് വിതരണ സമാപനം ഏപ്രിൽ അഞ്ചിന് തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ നടപ്പാക്കിവരുന്ന പദ്ധതിയിൽ വിവിധ സ്ഥാപനങ്ങളും പങ്കുചേരുന്നു. അത്യുഷ്ണകാലത്തും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിൽ മലയാളി ബിസിനസ് ഫോറം ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.