മനാമ: കോവിഡ് 19 രോഗബാധയുടെ സങ്കീർണമായ ഘട്ടത്തിൽ ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ ടീം രംഗത്തെത്തി.
വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്ന മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെയുളള കാലയളവിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഹെൽപ്ലൈൻ പ്രവർത്തനം. അടിയന്തിര ഘട്ടങ്ങളിൽ ഭക്ഷണം, യാത്രാ സംവിധാനം, താമസം എന്നിവയാണ് ഹെൽപ്ലൈൻ ഒരുക്കുക.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ രക്ഷാധികാരികളും ചെമ്പൻ ജലാൽ, അബ്രഹാം ജോൺ, നാസർ മഞ്ചേരി, കെ.ടി സലീം, നജീബ് കടലായി എന്നിവർ ഉപദേശക സമിതി അംഗങ്ങളുമാണ്.
കൺവീനർ: ഹാരിസ്, ജോ. കൺവീനർ: ലത്തീഫ് മരക്കാട്ട്, ടീം അംഗങ്ങൾ: അൻവർ ശൂരനാട്, നിസാർ ഉസ്മാൻ., കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, നുബിൻ ആലപ്പുഴ, സൈനുൽ കൊയിലാണ്ടി, ഗംഗൻ, മൂസഹാജി, ആനന്ദ്, അമൽദേവ്, നെജീബ് കണ്ണൂർ, സലിം കണ്ണൂർ, മൻസൂർ കണ്ണൂർ, ഷിബു ചെറുതുരുത്തി. സഹായം അവശ്യമുളളവർ 39682974, 33175531, 39755678, 33040446, 33614955 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.