മനാമ: ‘ബി.കെ.എസ് ഹാർമണി 2025’ സാംസ്കാരിക സംഗമം 2025 ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചു മുതൽ രാത്രി 11 വരെ, കണ്ണൂരിൽ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട് ഒരു യോഗം 2025 ഏപ്രിൽ 16ന് രാത്രി എട്ടിന് സമാജം ഹാളിൽ നടത്തപ്പെടുന്നതായും സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളി സംഘടന ഭരവാഹികളും അംഗങ്ങളും യോഗത്തിലെത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.