Posted On
date_range Updated On
date_range എയർ കാർഗോ മേഖലയിൽ വൻ ഉണർവ്
മനാമ: എയർ കാർഗോ മേഖലയിൽ നടപ്പുവർഷം വലിയ ഉണർവുണ്ടായതായി അയാട്ട വ്യക്തമാക്കി. 2023ലെ ആദ്യ പകുതിയേക്കാൾ 14.1 ശതമാനം വർധനവാണ് 2024 ആദ്യ പകുതിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അയാട്ട ഡയറക്ടർ വിലി വാൽഷ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എയർ കാർഗോ നീക്കം ശക്തിപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ബിസിനസിലെ വർധനവാണ് എയർ കാർഗോയിൽ വളർച്ച കൈവരിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.