ത​പാ​ൽ, പാ​ർ​സ​ൽ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

'വൺ ബോക്സ്' ഡിജിറ്റൽ പോസ്റ്റ്ബോക്സുമായി ബിയോൺ കണക്ട്

മനാമ: മിഡിൽ ഈസ്റ്റിലെ ആദ്യ ഡിജിറ്റൽ പോസ്റ്റ്ബോക്സ് സേവനമായ വൺ ബോക്സ് ബിയോൺ കണക്ട് അവതരിപ്പിച്ചു. ലളിതവും വേഗത്തിലുമുള്ള വിവര വിനിമയത്തിനുവേണ്ടി രൂപകൽപന ചെയ്ത് വൺ ബോക്സ് വ്യക്തികൾക്കും ബിസിനസ് സംരംഭങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടും.

തപാൽ, പാർസൽ വ്യവസായവുമായി ബന്ധപ്പെട്ട് ദുബൈയിൽ നടന്ന സമ്മേളനത്തിലാണ് പുതിയ സേവനം പരിചയപ്പെടുത്തിയത്. ബിയോൺ കണക്ട് സി.ഇ.ഒ ക്രിസ്റ്റ്യൻ റാസ്മുസെൻ, സി.ടി.ഒ കാസ്പർ ബോംഹോൾട്സ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. വേൾഡ് മെയിൽ ആൻഡ് എക്സ്പ്രസ്, യൂറോപ്പ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലക്കായുള്ള സമ്മേളനം സ്പോൺസർ ചെയ്തത് ബിയോൺ കണക്ടാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സി-ലെവൽ, സീനിയർ എക്സിക്യൂട്ടിവുകൾ സമ്മേളനത്തിൽ പങ്കെടുത്തു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യവസായ രംഗത്തെ മുന്നേറ്റങ്ങളും പുതിയ പ്രവണതകളും സമ്മേളനത്തിൽ ചർച്ചചെയ്തു. പരമ്പരാഗത തപാൽ, ലോജിസ്റ്റിക്സ്, ഇ-കോമേഴ്സ് സേവനങ്ങൾ മാറുന്ന ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പ്രതിനിധികൾ ചർച്ച ചെയ്തു. 

Tags:    
News Summary - Beyonc connects with the 'One Box' digital postbox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.