മി​ക​ച്ച മ​ന്ത്രാ​ല​യ വെ​ബ്​ സൈ​റ്റ്​ അ​വാ​ർ​ഡ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​

മ​നാ​മ: മി​ക​ച്ച മ​ന്ത്രാ​ല​യ വെ​ബ്​​സൈ​റ്റ്​ അ​വാ​ർ​ഡി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ർ​ഹ​മാ​യി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യി​ൽ നി​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഈ​ദ്​ അ​സ്സാ​ലി​ഹ്​ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​ന്​ ​ഇൗ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്​ കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്​ പു​ര​സ്​​കാ​രം സ്വീ​ക​രി​ച്ചു​കൊ​ണ്ട്​ അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ആ​ശീ​ർ​വാ​ദ​ങ്ങ​ളു​മാ​ണ്​ മി​ക​വ്​ നേ​ടാ​ൻ കാ​ര​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​ൻ പു​ര​സ്​​കാ​രം പ്രേ​ര​ണ ന​ൽ​കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഈ ​നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​​ണെ​ന്നും അ​വ​ർ​ക്കാ​യി ഇ​ത്​ സ​മ​ർ​പ്പി​ക്കു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Best Ministry Website Award to the Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.