മനാമ: ബഹ്റൈനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ബിനോയ് വിശ്വം എം.പിക്ക് പ്രതിഭ ഓഫിസില്‍ സ്വീകരണം നല്കി. പ്രവാസി കമീഷനംഗം സുബൈര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍ ബൊക്കെ നല്കി സ്വീകരിച്ചു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തെ പൂർണമായും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും രീതിയുമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതെന്നും ഇത്തരമൊരു പ്രതിസന്ധിയില്‍ ഇടത് മതേതര പുരോഗമന സംഘടനകളുടെ ഐക്യവും ശക്തിയും വളരെ പ്രാധാന്യമേറിയതാണെന്നും ബിനോയ് വിശ്വം പറഞ്ഞു .
ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണന്, ഷാജി, സാമൂഹിക പ്രവര്ത്തകന് കെ.ടി. സലീം, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രദീപ് പത്തേരി, പ്രതിഭ രക്ഷാധികാരി ശ്രീജിത്, നവകേരള വേദി നേതാവ് എസ്.വി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.