മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയെ ഫലസ്തീനിയൻ സുപ്രീം യുവജന, കായിക കൗൺസിൽ ചെയർമാൻ ജനറൽ ജിബ്രി അൽ റജൗബ് സന്ദർശിച്ചു. ഫലസ്തീനിയൻ ഒളിമ്പിക് ആൻറ് ഫലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ ജനറൽ ജിബ്രി അൽ റജൗബിയുമായി നടത്തിയ ചർച്ചയിൽ ബി.ഡി.എഫ് മേധാവി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എടുത്തുപറഞ്ഞു. ഫലസ്തീൻ കായികമേഖലക്ക് പ്രത്യേകിച്ച് ഫലസ്തീൻ ഫുട്ബോൾ ടീമിന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.