250 കടന്ന് ബഹ്റൈൻ ദീനാർ; രൂപക്ക് റെക്കോഡ് തകർച്ച

മനാമ: രൂപയുടെ റെക്കോർഡ് തകർച്ചയിൽ വിനിമയ നിരക്കിൽ നേട്ടം കൊയ്ത് ബഹ്റൈൻ ദീനാർ. വെള്ളിയാഴ്ച രാവിലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഇതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ ബഹ്റൈൻ ദീനാർ ഉയർച്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒരു ദീനാറിന് 250 രൂപക്കു മുകളിൽ എക്സഞ്ചേുകളിൽ രേഖപ്പെടുത്തി.

പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയാണ് രൂപയുടെ മൂല്യം ​റെക്കോഡ് തകർച്ചയിൽ എത്താൻ കാരണം. കഴിഞ്ഞ ആഴ്ച ​രൂപ ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ൽ എത്തിയിരുന്നു. ​​ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനമാണ് ഇടിഞ്ഞത്.

എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇത് രൂപയുമായുള്ള ബഹ്റൈൻ ദീനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയർത്താനിടയാക്കും.രൂപക്കെതിരെ ദീനാറിന്‍റെ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കുമ്പോൾ ഉയർന്ന തുക ലഭിക്കും.എന്നാൽ നാട്ടിൽ വസ്തുക്കളുടെ വില ഉയരാൻ രൂപക്ക് ​തകർച്ച ഇടയാക്കും എന്നത് ആശങ്കസൃഷ്ടിക്കുന്നുണ്ട്.

Tags:    
News Summary - Bahraini dinar crosses 250; Rupee hits record low

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.