ഹമദ് രാജാവ് ഇന്ന്​ ഈജിപ്ത് സന്ദര്‍ശനത്തിന് പുറപ്പെടും

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫ ഇന്ന് ഈജിപ്ത് സന്ദര്‍ശനത്തിനായി പുറപ്പെടുമെന്ന് റോയല്‍ കോർട് വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസിയുടെ ക്ഷണം സ്വീകരിച്ച് കൈറോയിലെത്തുന്ന അദ്ദേഹം  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള കരാറുകളില്‍ ഒപ്പുവെക്കും. മേഖലയിലെ വിവിധ പ്രശ്നങ്ങളില്‍ അഭിപ്രായ ഏകീകരണത്തിന് സീസിയുമായുള്ള ചര്‍ച്ചയില്‍ ശ്രമിക്കുമെന്നറിയുന്നു. മേഖലയിലെ വിവിധ വെല്ലുവിളികള്‍ നേരിടുന്നതിനും തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കും. തീവ്രവാദഗ്രൂപ്പുകളുടെ കടന്നുകയറ്റവും യമന്‍, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ അവരുടെ ഇടപെടലുകളും ചർച്ചയാകും. ബഹ്‌റൈനും ഈജിപ്തും ഈയടുത്ത് സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. സൈനിക മേഖലയിലെ സഹകരണം ഉൗട്ടിയുറപ്പിക്കാനും സന്ദര്‍ശനം കാരണമാകുമെന്നാണ് കരുതുന്നത്. 2015 ലും 2016 ലും ഹമദ് രാജാവ് ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. 
 

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.