മനാമ: ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മെയ് 23 മുതൽ പ്രാബല്യത്തിൽ വരും. ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസ ഉള്ളവർ, ജി.സി.സി പൗരൻമാർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം. നാഷണാലിറ്റി, പാസ്പോർട്ട്സ്, ആൻറ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാക്സിതാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം. ഇൗ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ആറ് വയസിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ബഹ്റൈനിൽ എത്തുേമ്പാൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
ഇതിന് പുറമേ, യാത്രക്കാർ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിെൻറയോ താമസ സ്ഥലത്തിെൻറ രേഖ തെളിവായി ഹാജരാക്കണം. അല്ലെങ്കിൽ, നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറൻറീനിൽ കഴിയണം.
ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ പാടില്ലെന്ന് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ എൻ.എച്ച്.ആർ.എയുടെ ഹെൽത് ഫെസിലിറ്റീസ് ഡിപ്പാർട്ട്മെൻറുമായി ബന്ധപ്പെടണം. ഫോൺ: 17113304
നിയമം ലംഘിച്ച് ക്വാറൻറീൻ സൗകര്യം നൽകിയാൽ സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുകയോ 10000 ദിനാർ വരെ പിഴ ചുമത്തുകയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
23 മുതൽ ഇന്ത്യയിൽനിന്ന് വരുന്നവർ ബഹ്റൈനിൽ റസിഡൻസ് വിസ ഉള്ളവരായിരിക്കണം എന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ശരിയായ വിധത്തിലാണെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.