വേഗപരിധി 10 ശതമാനം വര്‍ധിച്ചാല്‍  പിഴ –ട്രാഫിക് വിഭാഗം

മനാമ: വാഹനമോടിക്കുേമ്പാൾ ഓരോ റോഡിലും നിശ്ചയിച്ച പരമാവധി  വേഗതയിലും 10 ശതമാനം വര്‍ധിച്ചാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും ഈ നിയമം ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. നിര്‍ണിത വേഗതയില്‍ വാഹനമോടിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും മുഖ്യ പരിഗണന നൽകണമെന്ന് അധികൃതര്‍ പറഞ്ഞു.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചതിന് ശേഷം റോഡപകടങ്ങളില്‍ ഗണ്യമായ കുറവ് വന്നതായി ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
 

News Summary - bahrain traffic rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.