മുഹറഖിനെ ബഹ്റൈന്‍െറ  ടൂറിസം തലസ്ഥാനമാക്കാനുള്ള പദ്ധതിയൊരുങ്ങുന്നു 

മനാമ: മുഹറഖിനെ ബഹ്റൈന്‍െറ ടൂറിസം തലസ്ഥാനമാക്കാനുള്ള പദ്ധതി തയാറാക്കുന്നു. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ‘പേള്‍ റൂട്ടി’ന്‍െറ വികസനം, കരകൗശല ഷോപ്പുകള്‍ തുറക്കല്‍, റസ്റ്റോറന്‍റുകളും മറ്റും പരിഷ്കരിക്കല്‍ തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂഖിന്‍െറ നവീകരണവും ഇതില്‍ പെടും. പാരമ്പര്യ തനിമ നിലനിര്‍ത്തിയാകും ഇതിന്‍െറ വികസനം നടപ്പാക്കുക. മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സിലാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 

ഇതുവഴി ഇവിടേക്ക് പുതിയ ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റും കൊണ്ടുവരാനാകുമെന്ന് കരുതുന്നു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ടൂറിസം മന്ത്രാലയവും ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റിയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസുമായി അടിയന്തര ചര്‍ച്ചകള്‍ നടത്തും. വിമാനത്താവളം വഴിയാണെങ്കിലും ഹിദ്ദിലെ പ്രിന്‍സ് ഖലീഫ തുറമുഖം വഴിയാണെങ്കിലും രാജ്യത്ത് ആദ്യമായി എത്തുന്ന ഒരാള്‍ കാണുന്നത് മുഹറഖ് ആണെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. എന്നാല്‍, സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന കാര്യങ്ങളൊന്നും ഇപ്പോള്‍ ഇവിടെ ഇല്ലാത്ത അവസ്ഥയുണ്ട്. ഇതിന് മാറ്റം വരേണ്ടതുണ്ട്. ടൂറിസ്റ്റുകള്‍ പണം ചെലവഴിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

News Summary - bahrain tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.