ബഹ്‌റൈൻ സമ്മർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026: ജൂൺ 28 മുതൽ ജുഫൈറിൽ

മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ (ബി.ബി.എസ്.എഫ്) സംഘടിപ്പിക്കുന്ന ‘സമ്മർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026’ ജൂൺ 28 മുതൽ ജൂലൈ 4 വരെ ജുഫൈർ അൽ നാസർ ക്ലബ്ബിൽ അരങ്ങേറും. വിവിധ പ്രായക്കാർക്കും വിഭാഗങ്ങൾക്കുമായി വിപുലമായ മത്സരങ്ങളാണ് ടൂർണമെന്റിൽ ഒരുക്കിയിരിക്കുന്നത്. ഒൻപത് വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കായി സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും, മുതിർന്നവർക്കായി മെൻ ഡബിൾസ്, വുമൺ ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളും ഉണ്ടാകും. ഇതിനുപുറമെ, രണ്ട് കളിക്കാരുടെ ആകെ ഭാരം 175 കിലോയിൽ കൂടുതലായവർക്കായി 'മോട്ടിവേഷൻ ഡബിൾസ്' എന്ന പ്രത്യേക മത്സരവിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽ വിസയുള്ള ഏതൊരു പൗരനും ഈ ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. ബാഡ്മിന്റൺ ഏഷ്യ റഫറി ഷാനിൽ അബ്ദുൽ റഹിം ടൂർണമെന്റ് നിയന്ത്രിക്കും. ജിനേഷ് എൻ സോമൻ ടൂർണമെന്റ് ഡയറക്ടറായും പ്രദീപ് കുമാർ ഇവന്റ് മാനേജരായും പ്രവർത്തിക്കും. വിജയികളെ ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന് ഇവന്റ് മാനേജർ പ്രദീപ് കുമാർ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 24നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഷാനിൽ അബ്ദുൽ റഹിം (ടൂർണമെന്റ് റഫറി): +973 37746468

Tags:    
News Summary - Bahrain Summer Open Badminton Tournament 2026: From June 28 in Juffair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.