ബഹ്‌റൈനിലും ഖത്തറിലുമായി വേരുകളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നൽകും

മനാമ: ബഹ്‌റൈനിലും ഖത്തറിലുമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ബഹ്​റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടതായി ‘ഇൻസ്​റ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്’ സെക്രട്ടറി ജനറല്‍ ഇന്‍ചാര്‍ജ് ഡോ. ഖലീഫ ബിന്‍ അലി അല്‍ഫാദില്‍ വ്യക്തമാക്കി. ഖത്തറുമായുള്ള ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളെ ബാധിക്കരുതെന്നാണ് നിര്‍ദേശം. 

വിവിധ ജി.സി.സി രാഷ്​ട്രങ്ങളിലായി വേരുകളുള്ള നിരവധി കുടുംബങ്ങളുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്​ കോട്ടം തട്ടുന്ന സാഹചര്യമുണ്ടാകില്ലെന്നും ഹമദ് രാജാവ് വ്യക്തമാക്കിയിട്ടുണ്ട്​. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ ഉന്നത നിലപാടാണ് സ്വീകരിക്കുന്നത്​. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ പ്രത്യേകതകളും വ്യത്യസ്തകളും ഉള്‍ക്കൊണ്ടാണ് ബഹ്‌റൈന്‍ മുന്നോട്ട് പോകുന്നതെന്നും ഖലീഫ ബിന്‍ ഫാദില്‍ പറഞ്ഞു. 2009ല്‍ രൂപവത്കരിച്ച ‘ഇൻസ്​റ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്’ രാജ്യത്തെ എല്ലാ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെടുകയും നീതിപൂര്‍വം തീരുമാനങ്ങളെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ ഇസ്‌ലാമിക നിയമ സംഹിതയും ബഹ്​റൈനിലെ നിയമങ്ങളും പൂർണമായി ഉറപ്പുനൽകുന്നതാണ്.ജി.സി.സി രാഷ്​ട്രങ്ങളിലെ കുടുംബങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍  ബഹ്​റൈൻ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain qatar gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.