സമാജം ഭരണസമിതി സ്​ഥാനാരോഹണം നാളെ; വിനായകനും, രജിഷ വിജയനും മുഖ്യാതിഥികൾ

മനാമ: കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് ഇൗ മാസം 28ന് വൈകുന്നേരം ഏഴുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ  വിനായകനും, രജിഷ വിജയനും മുഖ്യാതിഥികളായി പെങ്കടുക്കും. ഒപ്പം, രാത്രി എട്ടു മണിക്ക് പ്രമുഖ  ഭരനാട്യം കലാകാരികളായ അരൂപ ലാഹിരി, ജാനകി രംഗരാജൻ, ദക്ഷിണ വൈദ്യനാഥൻ എന്നിവർ അവതരിപ്പിക്കുന്ന നൃത്തവും അരങ്ങേറും. ചടങ്ങില്‍ മുന്‍ഭരണ സമിതി അംഗങ്ങളെ ആദരിക്കും. പ്രവേശനം അംഗങ്ങൾക്കും പാസ് ലഭിച്ചവർക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

 വരുംദിവസങ്ങളിൽ സമാജത്തിൽ വിപുലമായ പരിപാടികളാണ് നടക്കാനിരിക്കുന്നത്. മേയ് ദിനാഘോഷത്തിനും പുസ്തകോത്സവത്തിനുമായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മേയ് ഒന്നിന് കാലത്ത് ഒമ്പതുമണിക്ക് സമാജത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കും. സ്പെഷലിസ്റ്റുകൾ ഉൾപ്പടെ 25 ഓളം ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും പെങ്കടുക്കും. അംഗങ്ങൾ അല്ലാത്തവർക്കും എല്ലാ പരിപാടികളിലും പെങ്കടുക്കാം. മലയാളം, ഹിന്ദി,തമിഴ് ചലച്ചിത്രഗാനം (കരോക്കെ), സമൂഹഗാനം (ഹിന്ദി, മലയാളം, തമിഴ്- കരോക്കെ),  നാടന്‍പാട്ട് (കരോക്കെ) സിനിമാറ്റിക് ഡാൻസ്, ചിത്ര രചന, മോണോ ആക്റ്റ് (ഹിന്ദി, മലയാളം,തമിഴ്), വടംവലി എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 

പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി ബഹ്റൈനിലെ പ്രധാന കമ്പനികളില്‍  നിന്നും സൗജന്യ വാഹന സൗകര്യവും ഉച്ച ഭക്ഷണവും എർപ്പെടുത്തും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കലോത്സവ മത്സരത്തിനായുള്ള ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫോം സമാജം ഓഫിസില്‍ ലഭ്യമാണ്.
വാർത്താസമ്മേളനത്തിൽ ജന.സെക്രട്ടറി എൻ.കെ.വീരമണി, ദേവദാസ് കുന്നത്ത്, ശിവകുമാർ കൊല്ലറോത്ത്, കെ.സി.ഫിലിപ്പ് എന്നിവർ സംബന്ധിച്ചു. 

News Summary - bahrain programms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.