മനാമ: ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും സഹകരണം വ്യാപിപ്പിക്കുന്നതിലും ഇന്ത്യൻ വ്യാപാരികളുടെ ശ്രമം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ പ്രധാന വ്യാപാര-നിക്ഷേപ കേന്ദ്രമാക്കി ബഹ്‌റൈനെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘റോസി ബ്ലൂ ഡയമണ്ട് കമ്പനി’ ഉടമ റസല്‍ മേത്തയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അദ്ദേഹം സ്വീകരണം നല്‍കിയത്.
ബഹ്‌റൈനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ ബന്ധവും പ്രധാനമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.