പട്ടാമ്പി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: പട്ടാമ്പി നടുവട്ടം സ്വദേശി യു.പി.പ്രജീഷ് (38) ബഹ്റൈനില്‍ നിര്യാതനായി. സല്‍മാബാദ് ‘പ്രസ്കോ’യില്‍ പ്രൊഡക്ഷന്‍ മാനേജറായി ജോലി നോക്കുകയായിരുന്നു. 10വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയാണ്. പിതാവ്: ഉണ്ണിത്രങ്ങാട്ട് പറമ്പില്‍ പത്മനാഭന്‍. മാതാവ്: ലീല. ഭാര്യ: സംഗീത. മക്കള്‍: അനാമിക, അനന്തു. ഗുദൈബിയ ശ്രീലങ്കന്‍ ക്ളബ്ബിനടുത്തായിരുന്നു  താമസിച്ചിരുന്നത്. 
സഹോദരി പത്മജയും (ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക), സഹോദരി ഭര്‍ത്താവ് രാജേന്ദ്രനും ബഹ്റൈനിലുണ്ട്. മറ്റൊരു സഹോദരന്‍: പത്മരാജന്‍. പാന്‍ക്രിയാസിലെ അണുബാധയെ തുടര്‍ന്ന് ജനുവരി രണ്ട് മുതല്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് രോഗം മൂര്‍ഛിച്ചു. ഏതാനും ദിവസങ്ങളിലായി വെന്‍റിലേറ്ററിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  
പ്രജീഷിന്‍െറ മരണം സുഹൃത്തുക്കള്‍ക്ക് കടുത്ത ആഘാതമായി. പാലക്കാട് ആര്‍ട്സ് ആന്‍റ് കള്‍ചറല്‍ തിയറ്ററിന്‍െറ (പാക്റ്റ്) സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച പാക്റ്റ് ഭാരവാഹികള്‍, പ്രജീഷിന്‍െറ കുടുംബത്തിന് സഹായമത്തെിക്കുമെന്ന് അറിയിച്ചു. സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കഠിന പരിശ്രമം മൂലമാണ് ഇന്നലെ തന്നെ മൃതദേഹം കൊണ്ടുപോകാനായത്. 
 

News Summary - bahrain obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.