വിവിധ മേഖലകളില്‍ മലേഷ്യയുമായി സഹകരണം ശക്തമാക്കും –ഹമദ് രാജാവ്

മനാമ: വിവിധ മേഖലകളില്‍ മലേഷ്യയുമായി സഹകരണം ശക്തമാക്കുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ മലേഷ്യന്‍ പ്രതിരോധ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലേഷ്യന്‍ രാജാവ് സുൽത്താന്‍ മുഹമ്മദ് അഞ്ചാമന്‍, പ്രധാനമന്ത്രി മുഹമ്മദ് നജീബ് അബ്ദുറസാഖ് എന്നിവർക്കും ജനതക്കും  അദ്ദേഹം ആശംസകള്‍ കൈമാറി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിശകലനം ചെയ്യുകയും ചെയ്തു. ബഹ്‌റൈന് മലേഷ്യ നല്‍കുന്ന പിന്തുണക്ക് രാജാവ് നന്ദി അറിയിച്ചു. 

മലേഷ്യയുമായുള്ള സഹകരണം മേഖലയില്‍ സമാധാനവും സുരക്ഷയും ശക്തമാക്കുന്നതിന് ഉപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിന് കരാറുകള്‍ രൂപപ്പെടുത്തും. 
സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. 

News Summary - bahrain-malasia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.