ലുലുവിലെ പൂർവകാല സഹപ്രവർത്തകരുടെ സംഗമം
മനാമ: ബഹ്‌റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടയിൽ സേവനമനുഷ്ഠിച്ചവരുടെ പൂർവ്വകാല സഹപ്രവർത്തകരുടെ സംഗമം നാട്ടിക ബീച്ച് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഒട്ടനവധി പേർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെ പുതുനാമ്പുകൾക്ക് വേദിയായി. ചടങ്ങിൽ ഇൻസാഫ് മുസ്‌ലിയാർ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ചർച്ചകളിൽ സഈദ് കണ്ണൂർ, ബിജേഷ് തൃശൂർ, കബീർ കോട്ടക്കൽ, നസീർ താന്ന്യം, ബദറുദ്ധീൻ നാട്ടിക, ഫൈസൽ കൊണ്ടോട്ടി, ബിജു നാട്ടിക, ശറഫുദ്ധീൻ വാടാനപ്പള്ളി, ഷകീർ കാസർഗോഡ്, മുസ്തഫ മഞ്ചേരി, റഫീഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. പ്രവാസകാലത്തെ മധുരതരമായ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച സംഗമം എല്ലാവർക്കും പുതിയൊരു ഉന്മേഷം നൽകി.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. സലീം ആദൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.