ബി.കെ.എസ് എക്സലൻസ് അവാർഡ് വിതരണത്തിൽനിന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളുടെ മക്കളിൽ 2025-2026 വർഷത്തിൽ 10, 12 ക്ലാസുകളിൽ നിന്ന് വിജയം വരിച്ച കുട്ടികൾക്കുള്ള വിദ്യാഭാസ എക്സ്സെലൻസ് അവാർഡ് സമർപ്പിച്ചു. സമാജം ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പഠനം മാത്രമല്ല അതിലുപരി സഹജീവി സ്നേഹം കൂടി വളർത്തി എടുക്കുന്നതായിരിക്കണമെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത് ട്രഷറർ വർഗീസ് ജോർജ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 10,12 ക്ലാസുകളിലായി അൻപത്തിരണ്ട് കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു. പരിപാടിയുടെ അവതാരക കുമാരി മാളവിക സുരേഷ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.