മനാമ: ഏറ്റവും സന്തുഷ്ടി അനുഭവിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് നാലാംസ്ഥാനം. ആഗോളതലത്തിൽ 43 ാം സ്ഥാനത്തുമാണ് പവിഴദ്വീപ്. 156 രാജ്യങ്ങളുടെ ജനങ്ങൾക്കിടയിൽ 2015-2017 കാലത്ത് നടത്തിയ പഠനത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യം എന്ന ബഹുമതി യു.എ.ഇക്കാണ്. ആഗോളതലത്തിൽ യു.എ.ഇക്ക് 20 ാം സ്ഥാനവുമാണ്. സൗദി അറബ്യേ(33), കുവൈത്ത് (45), അൾജീരിയ(84), മൊറോക്ക(85), ലെബനാൻ,(88) ജോർദാൻ(90) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ലോകതലത്തിലുള്ള സ്ഥാനം.
ആദ്യമായി ലോക സന്തുഷ്ടി അവലോകന റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത് 2012 ലാണ്. അടിസ്ഥാന സൗകര്യങ്ങളോടുള്ള സംതൃപ്തി, പ്രതീക്ഷിക്കുന്ന ജീവിതം, സാമൂഹികമായ പിന്തുണ, അഴിമതി തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കിയാണ് പൂർണ്ണ സന്തോഷത്തിെൻറ മാനദണ്ഡം മുൻവർഷങ്ങളിൽ നിർണ്ണയിച്ചത്. ഈജിപ്ത് (122), മൗറിതാനിയ (126), സുഡാൻ (137) എന്നീ രാജ്യങ്ങൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. യുദ്ധം തകർത്തെറിഞ്ഞ പട്ടികയിൽ സിറിയയും യമനും അവസാന ഭാഗത്താണ്. ഇവരുടെ സ്ഥാനം യഥാക്രമം 150 ഉം 152 ഉം ആണ്. ആറാമത് സന്തോഷ റിപ്പോർട്ടിൽ ഫിൻലാൻറ് ആണ് ഒന്നാമത്.
ഡെൻമാർക്ക്, നോർവെ, ഐസ്ലാൻഡ്, സ്വിറ്റ്സർലാൻറ്, നെതർലൻഡ്സ്, കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ആസ്ത്രേലിയ എന്നിവർ യഥാക്രമം മുൻനിരയിലുണ്ട്. രാജ്യത്തിെൻറ ആകെയുള്ള ജനസംഖ്യയുടെ സന്തോഷം, കുടിയേറ്റക്കാരുടെ തൃപ്തി, പ്രാദേശിക ജനങ്ങളുടെ ജീവിതാഹ്ലാദം എന്നിവയെ ഇഴനാരിഴ പരിശോധിച്ചാണ് ആ രാജ്യത്ത് പൊതുവായ സന്തോഷമുണ്ടോ എന്ന കാര്യത്തിൽ 2018 ലെ റിപ്പോർട്ടിൽ തീരുമാനത്തിലെത്തിചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.