തണൽ - കിഡ്‌നി കെയർ എക്സിബിഷൻ: ധാരണാപത്രം ഒപ്പുവെച്ചു

മനാമ: ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ‘തണൽ’ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സ്‌കൂളിൽ മേയ് നാല്, അഞ്ച്, ആറ് തിയതികളിൽ നടത്തുന്ന ‘കിഡ്‌നി കെയർ എക്സിബിഷ’​െൻറ ധാരണ പത്രം ആരോഗ്യ മന്ത്രാലയത്തിൽ  ഒപ്പുവെച്ചു.  

ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ആയിഷ മുബാറക്, അസി. സെക്രട്ടറി ഡോ. അമീൻ അൽ അവാദി, ധനകാര്യവിഭാഗം മേധാവി സുരേന്ദ്ര ജെയിൻ, ‘തണൽ’ ചെയർമാൻ റസാഖ് മൂഴിക്കൽ, മുഖ്യ  രക്ഷാധികാരി  സോമൻ ബേബി, ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല, കോഒാഡിനേറ്റർ മുജീബ് റഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  

News Summary - bahrain events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.