മനാമ: ബഹ്റൈന്‍ പ്രതിഭയുടെ കീഴിലുള്ള ഗായകരേയും സംഗീത പ്രേമികളേയും ഉള്‍പ്പെടുത്തി ‘സ്വരലയ’ എന്ന പേരില്‍ സംഗീത കൂട്ടായ്മ രൂപവത്കരിച്ചു. അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് സി.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എം മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗായകനും മാധ്യമ പ്രവര്‍ത്തകനുമായ രാജീവ് വെള്ളിക്കോത്ത് മുഖ്യാതിഥിയായിരുന്നു. ജോ.സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു.പി.ടി. നാരായണന്‍ സംസാരിച്ചു. ബിനു കരുണാകരന്‍ അവതാരകനായിരുന്നു. ഇരുപതോളം പേര്‍ ഗാനങ്ങള്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.