സൗ​ദി കി​രീ​ടാ​വ​കാ​ശി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ ബ​ഹ്​​റൈ​ൻ കി​രീ​ടാ​വ​കാ​ശി പ​​ങ്കെ​ടു​ത്തു

മ​നാ​മ: സൗ​ദി കി​രീ​ടാ​വ​കാ​ശി ​പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്നി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​ങ്കാ​ളി​യാ​യി. ബ​ഹ്​​റൈ​നും സൗ​ദി​യും ത​മ്മി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഉ​റ്റ സൗ​ഹൃ​ദ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദി​ന്‍റെ​യും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ഇ​ട​യി​ലു​ള്ള പ്ര​ത്യേ​ക ബ​ന്ധം വേ​ർ​പെ​ടു​ത്താ​നാ​വാ​ത്ത ബ​ന്ധം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും3

വി​ല​യി​രു​ത്തി. മ​ക്ക​യി​ലെ സ​ഫ പാ​ല​സി​ലാ​യി​രു​ന്നു ഇ​ഫ്​​താ​ർ വി​രു​ന്ന്. കി​രീ​ടാ​വ​കാ​ശി​ക്കും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ച​വ​ർ​ക്കും മ​നം നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്.

Tags:    
News Summary - Bahrain Crown Prince at Iftar Dinner organized by Saudi Crown Prince attended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.